|    Apr 26 Wed, 2017 7:46 am
FLASH NEWS

‘കാംപസുകള്‍ വിദ്യാര്‍ഥികളുടെ ബലികുടീരങ്ങളാവുന്നു’

Published : 7th November 2016 | Posted By: SMR

കോഴിക്കോട്: കാംപസുകള്‍ വിദ്യാര്‍ഥികളുടെ ബലികൂടീരങ്ങളാവുന്നുവെന്നും ഇന്ത്യന്‍ ജനതയുടെ മൂഡധാരണകളെ പിഴുതെറിയാന്‍ നെഹ്‌റുവടക്കമുള്ള മുന്‍ഗാമികള്‍ ദീര്‍ഘ ദര്‍ശനത്തോടെ സ്ഥാപിച്ചതാണ് ഇന്ത്യയിലെ സര്‍വകലാശാലകളെന്നും മുസ്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി അബ്ദുസ്സമദ് സമാദാനി. യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  ‘നിശബ്ദമാക്കപ്പെടുന്ന യൗവ്വനം’  വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പ് ഇന്ത്യന്‍ സാഹചര്യത്തെ സുന്ദരമായി അവതരിപ്പിച്ച ഒരു കവിതയാണ്.
ഇന്ത്യന്‍ ഭരണകൂടം ഫാഷിസത്തെ സ്വയംവരിക്കുകയാണ്. ബുദ്ധിജീവികളെ അവര്‍ വെറുക്കുന്നു. രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ യുവാക്കള്‍ ഹിംസാത്മകതയെ ശക്തമായി പ്രതിരോധിക്കണം. ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തികാട്ടി ശക്തമായ ജനാധിപത്യം കൊണ്ട് ഇതിനെ നേരിടണം. യുവാക്കളാണ് ഇന്ത്യയുടെ ഏറ്റവും വലിയ മൂലധനം. യുവ മാധ്യമ പ്രവര്‍ത്തകരെ തടയുന്നത് പോലും രാജ്യത്തിന്റെ ഭാവിയെ തകര്‍ക്കുന്നതിന് ആക്കം കൂട്ടും. അതോടൊപ്പം യുവാക്കളെ റാഞ്ചാന്‍ വരുന്ന ഭീകരവാദത്തെയും ചെറുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. സുരേഷ്‌കുമാര്‍ ഖൈര്‍നര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സാജിദ് നടവണ്ണൂര്‍ അധ്യക്ഷത വഹിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day