|    Feb 24 Sat, 2018 11:54 am
FLASH NEWS

കാംപസുകളിലെ ആത്മഹത്യകളില്‍ രക്ഷിതാക്കളാണ് ഒന്നാംപ്രതികള്‍: കാംപസ് ഫ്രണ്ട്‌

Published : 16th January 2017 | Posted By: fsq

 

കൊടുവള്ളി: കാംപസുകളിലെ അധിപന്‍മാര്‍ അനീതിയുടെ വക്താക്കളാവുമ്പോള്‍ നീതി അപ്രാപ്യമാവുന്ന വിദ്യാര്‍ഥികള്‍ ആത്മഹത്യയിലൂടെ പ്രതിഷേധം അറിയിക്കുകയാണെന്ന് കാംപസ് ഫ്രണ്ട് ജില്ലാ വൈസ്പ്രസിഡന്റ്് ആയിശ ഹാദി പറഞ്ഞു. മാനേജ്‌മെന്റുകളുടെ മൃഗീയപീഡനങ്ങള്‍ക്ക് സര്‍ക്കാര്‍ ചൂട്ടുപിടിക്കുന്നു. കാംപസ് അധിപന്‍മാരുടെ പീഡനകാലത്തും യാതൊരു മുന്‍കരുതലുമില്ലാതെ വിദ്യാര്‍ഥികളെ കാംപസുകളിലേക്കയക്കുന്ന രക്ഷിതാക്കളാണ് ഇത്തരം സംഭവങ്ങളിലെ ഒന്നാം പ്രതികളെന്ന് പറയേണ്ടി വരും. രണ്ടാം പ്രതി സര്‍ക്കാരും മൂന്നാം പ്രതി മാനേജ്‌മെന്റുകളാണെന്നും തൃശൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ ആയിശ ഹാദി വിശദീകരിച്ചു. കൊടുവള്ളി ഏരിയ പ്രസിഡന്റ് നസീഫ് അഹമദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി മുഹമ്മദ് ഹിശാം, ഏരിയ സെക്രട്ടറി അസ്ഹര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss