|    Jul 23 Mon, 2018 11:17 pm
FLASH NEWS

കാംകോ പാലക്കാട് യൂനിറ്റില്‍ നിന്ന് 730 പവര്‍ടില്ലറുകള്‍ അസമിലേക്ക് കയറ്റിയയച്ചു

Published : 16th September 2017 | Posted By: fsq

 

പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ പാലക്കാട് യൂനിറ്റില്‍ നിന്ന് 730പവര്‍ടില്ലറുകള്‍ അസമിലേക്ക് റയില്‍വെ മാര്‍ഗം കയറ്റി അയച്ചു. പാലക്കാട് ജില്ലയില്‍ നിന്ന് ഇതാദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനം റെയില്‍വെയുടെ ചരക്ക് ഗതാഗത സേവനം ഉപയോഗപ്പെടുത്തുന്നത്. പാലക്കാട് യൂനിറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഭിമന്യു ഫഌഗ്ഓഫ് ചെയ്തു. മാര്‍ക്കറ്റിങ് മാനേജര്‍, റെയില്‍വെ ഓപറേഷന്‍സ് മാനേജര്‍ പങ്കെടുത്തു. കാംകോയുടെ ഉല്‍പാദന വിതരണ രംഗത്ത് ഇതൊരു നാഴിക കല്ലാണെന്നും കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കാംകോ തുടര്‍ന്നും മുഖ്യപങ്കാളിത്തം വഹിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. കൃഷി വകുപ്പിന്റെ അധീനതയിലുള്ള കാംകോയ്ക്ക് അത്താണി (എറണാകുളം), കളമശ്ശേരി, പാലക്കാട്, മാള, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉല്‍പാദന യൂനിറ്റുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പവര്‍ടില്ലറുകള്‍ വിതരണം ചെയ്യുകയും വിപണത്തിനു ശേഷമുള്ള സര്‍വീസ് നടത്തിവരികയും ചെയ്യുന്നുണ്ട്. നേരത്തെ അത്താണി യൂനിറ്റില്‍ നിന്നുള്ള പവര്‍ടില്ലറുകള്‍ ഇതര സംസ്ഥാനത്തേക്ക് വിപണനം ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss