|    May 28 Sun, 2017 2:13 pm
FLASH NEWS

കസ്റ്റഡി മരണം: യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉടന്‍ നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 1st October 2016 | Posted By: SMR

തിരുവനന്തപുരം: പാറശ്ശാല പോലിസിന്റെ കസ്റ്റഡിയിലിരിക്കെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരമായി അനുവദിച്ച 10 ലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ മാസം 3ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതു ലഭിച്ചില്ലെന്ന് കാണിച്ച് ശ്രീജീവിന്റെ സഹോദരന്‍ എസ് ആര്‍ ശ്രീജിത്തും അമ്മ രമണി പ്രമീളയും സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസിന്റെ ഉത്തരവ്. നീതി ആവശ്യപ്പെട്ട് ഇരുവരും 300 ദിവസമായി സെക്രട്ടേറിയറ്റിനു മുമ്പില്‍ സത്യഗ്രഹം നടത്തിവരുകയായിരുന്നു.
പോലിസ് കംപ്ലെയിന്റ് അതോറിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പാസാക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി 10 ലക്ഷം രൂപ അനുവദിച്ചത്. 2014 മെയ് 19നാണ് ശ്രീജീവിനെ പാറശ്ശാല പോലിസ് കസ്റ്റഡിയിലെടുത്തത്.
ശ്രീജീവ് വിഷം കഴിച്ചെന്നു പറഞ്ഞ് രാത്രി മെഡിക്കല്‍ കോളജില്‍ പോലിസ് പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ശ്രീജീവിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പോലിസ് മര്‍ദിച്ചവശനാക്കി വിഷം കഴിപ്പിച്ചതാണെന്ന് കംെപ്ലയിന്റ് അതോറിറ്റി കണ്ടെത്തി. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയശേഷം കുറ്റക്കാരായ ഉദേ്യാഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. കസ്റ്റഡിമരണം അനേ്വഷിക്കാന്‍ പ്രതേ്യക സംഘത്തെ നിയോഗിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day