|    Mar 28 Tue, 2017 12:19 pm
FLASH NEWS

കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

Published : 10th October 2016 | Posted By: SMR

തിരുവനന്തപുരം: തലശ്ശേരി പോലിസ് സ്‌റ്റേഷനിലെ കസ്റ്റഡി മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പോലിസ് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശിയാണ് മരണമടഞ്ഞത്. പോലിസ് ഇയാളെ ഭീകരമായി മര്‍ദിച്ചെന്നാണ് പരാതി.
പോലിസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ നിയമലംഘനവും മനുഷ്യാവകാശലംഘനവുമാണുണ്ടായിരിക്കുന്നത്. 48 മണിക്കൂര്‍ മുമ്പാണ് പോലിസ് ഇയാളെ കസ്റ്റഡിലെടുത്തത്. അറസ്റ്റ് സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. കൃത്യസമയത്ത് കോടതിയിലും ഹാജരാക്കിയില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പോലിസ് അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.
ഡിജിപി ഉള്‍പ്പെടെയുള്ള പോലിസ് അധികാരികള്‍ക്ക് താഴേത്തട്ടിലെ പോലിസ് സേനയില്‍ നിയന്ത്രണമില്ലെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. ഈ സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ കൊലപാതകങ്ങളും അതിക്രമങ്ങളും വര്‍ധിക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
തലശ്ശേരിയില്‍ തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പോലിസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചവന്നിട്ടുണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും പ്രതികരിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ മാതൃകപരമായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day