|    Jul 16 Mon, 2018 2:58 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കസ്റ്റഡി മരണം : ആറ് പോലിസുകാര്‍ അറസ്റ്റില്‍

Published : 10th November 2017 | Posted By: fsq

 

സംഗ്ലി: മഹാരാഷ്ട്രയിലെ സംഗ്ലി നഗരത്തില്‍ കവര്‍ച്ചക്കാരന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ അടക്കം ആറു പോലിസുകാര്‍ അറസ്റ്റില്‍. അനികേത് കോത്താലെ എന്ന കവര്‍ച്ചക്കാരനാണ് സംഗ്ലി സിറ്റി പോലിസ് സ്‌റ്റേഷനില്‍ കൊല്ലപ്പെട്ടത്. തെളിവ് നശിപ്പിക്കുന്നതിനു പോലിസുകാര്‍ കോത്താലെയുടെ മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചു. രണ്ടായിരം രൂപ കവര്‍ന്നതിന് കോത്താലെയെയും അമോല്‍ ഭണ്ഡാരെ എന്ന മറ്റൊരാളെയും ഈ മാസം 6നാണ് പോലിസ് അറസ്റ്റ് ചെയ്തത്. പോലിസ് മര്‍ദനത്തെ തുടര്‍ന്നാണ് കോത്താലെ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോലിസുകാര്‍ ആദ്യം മര്‍ദനം നിഷേധിച്ചു. എന്നാല്‍, മൂന്നാംമുറ പ്രയോഗം മൂലമാണ് മരണമെന്ന് സ്‌പെഷ്യല്‍ ഐജി വിശ്വാസ് നന്‍ഗാരെ പാട്ടീല്‍ പിന്നീട് സമ്മതിക്കുകയായിരുന്നു. കേസ് അന്വേഷണം സിഐഡിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss