|    Aug 23 Wed, 2017 1:21 pm
FLASH NEWS

കസ്റ്റഡിയില്‍ വാങ്ങിയ പ്രതി ബൈക്ക് മോഷണ കേസിലും കുടുങ്ങി

Published : 11th August 2017 | Posted By: fsq

 
ചവറ: അന്വേഷണത്തിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതി ബൈക്ക് മോഷണ കേസിലും കുടുങ്ങി.  കൊല്ലം വടക്കേവിള  അയത്തില്‍ അസിം മന്‍സിലില്‍ നിന്നും കൊറ്റങ്കര മാടന്‍കാവിന് സമീപം വാടകയ്ക്ക് താമസിച്ചു വരുന്ന  അബ്ദുള്‍ ഖാദര്‍ കുഞ്ഞ് ( 54 ) ആണ് വീണ്ടും മോഷ്ണക്കേസില്‍ കുടുങ്ങിയത്. തേവലക്കര പുത്തന്‍സങ്കേതം ഗണപതി വിലാസത്തില്‍ വിജയന്‍ പിള്ളയുടെ സ്‌കൂട്ടറില്‍ നിന്നും ഒന്നര ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായിട്ടാണ് അബ്ദുള്‍ ഖാദറെ ചവറ തെക്കുംഭാഗം എസ്‌ഐ ആര്‍ രാജീവ് കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്തപ്പോള്‍ ആണ് മോഷ്ടിക്കാന്‍ കൊണ്ടു നടക്കുന്ന ബൈക്കും മോഷ്ടിച്ചതാണന്ന് തെളിഞ്ഞത്. കരുനാഗപ്പള്ളി കൊച്ചാലുംമൂട്ടില്‍ നിന്നും നാല് മാസം മുമ്പ് മോഷ്ടിച്ച ബൈക്കുമായാണ് ഇയാളെ തെക്കുംഭാഗം പോലിസ് പിടികൂടിയത്. മോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ മാറ്റി അബ്ദുള്‍ ഖാദര്‍ കുഞ്ഞിന്റെ പേരില്‍ ഉണ്ടായിരുന്ന ബൈക്കിന്റെ നമ്പര്‍ പതിപ്പിച്ചാണ്  ഇയാള്‍ ഇപ്പോള്‍ ബൈക്ക് ഉപയോഗിച്ച് വന്നിരുന്നതെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക