|    Jan 23 Mon, 2017 4:03 am
FLASH NEWS

കസ്റ്റഡിയിലെടുത്ത വാഹനം അന്വേഷിച്ച് ഉടമസ്ഥന്‍ കെണിയിലായി

Published : 12th October 2016 | Posted By: Abbasali tf

കൊച്ചി: മൂന്നാര്‍ സ്വദേശിയായ ശ്രീധരനും സുഹൃത്തും പോലിസ് കസ്റ്റഡിയിലെടുത്ത വാഹനം അന്വേഷിച്ച് നട്ടംതിരിഞ്ഞത് ഒരുദിവസം മുഴുവന്‍. ഞായറാഴ്ച കൊച്ചിയില്‍നിന്നും കസ്റ്റഡിയിലെടുത്ത വാഹനം ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനില്‍ എത്തിയാല്‍ നല്‍കാമെന്നായിരുന്നു ശ്രീധരനോടും സുഹൃത്തിനോടും പറഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ വാഹനം തിരിച്ചെടുക്കാന്‍ ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനില്‍ എത്തിയെങ്കിലും വാഹനം കണ്ടെത്താന്‍ സാധിച്ചില്ല. ഈ വാഹനത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നുമില്ല. എന്നാല്‍ ശ്രീധരന്‍ പരാതിപറയുകയും അതിനെത്തുടര്‍ന്ന് വയര്‍ലെസ് വഴി എല്ലാ സ്റ്റേഷനുകളിലും അറിയിപ്പു നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ജില്ലയിലെ സ്‌റ്റേഷനുകളില്‍നിന്നും വാഹനം കണ്ടെത്താനായില്ല. അവസാനം എല്ലാ സ്‌റ്റേഷനുകളിലെയും സിസിടിവി കാമറ പരിശോധിക്കുകയും പിന്നീട് എളമക്കര സ്റ്റേഷനിലെ സിസിടിവി കാമറയില്‍ ഒരു ഹോട്ടലിനുമുന്നില്‍ ഈ വാഹനം ഇരിക്കുന്നതായി കണ്ടെത്തുകയായിരു ന്നു. പോലിസിന്റെ അനാസ്ഥ യാണ് ഇതിന് കാരണമെന്നും ആരോപണമുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും അറിയില്ലെന്നും പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക