|    Mar 23 Thu, 2017 7:56 am
FLASH NEWS

കസ്റ്റഡിയിലെടുത്ത യുവാവിനെ മര്‍ദ്ദിച്ചതായി പരാതി

Published : 20th April 2016 | Posted By: SMR

പാലക്കാട്: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത യുവാവിനെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കല്ലേക്കുളങ്ങര സ്വദേശിയായ മധുവിനെയാണ് നോര്‍ത്ത് പോലിസ് കസ്റ്റഡിയിലിക്കെ മര്‍ദ്ദിച്ചവശനാക്കി ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തിയതായി മാതാവ് വി അന്നമ്മ, സഹോദരികളായ സുധിമോള്‍, സുനിതമോള്‍, അനിതമോള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
നേരത്തെ മോഷണക്കേസുമായി ബന്ധപ്പെട്ട് മധുവിനെ നാട്ടുകല്‍, മലപ്പുറം പോലിസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് നോര്‍ത്ത് പോലീസ് പിടികൂടിയ മധുവിനെ കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ സംഭവത്തില്‍ രണ്ട് പതിനേഴ് വയസ്സുകാരെയും പിടികൂടിയിരുന്നു. ഇവര്‍ ചെയ്ത കുറ്റങ്ങള്‍ മധുവിന്റെ പേരില്‍ ചുമത്തുകയായിരുന്നുന്നു. ഇത് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. പോലിസ് മര്‍ദ്ദിച്ചതായി കാണിച്ച് ജില്ലാ പോലിസ് മേധാവിക്കും ജില്ലാകലക്ടര്‍ക്കും പരാതി നല്‍കും. പട്ടികജാതി വര്‍ഗ വിഭാഗത്തില്‍പ്പെട്ട തങ്ങളെ പോലിസ് വേട്ടയാടുകയാണ്. രാത്രിക്കാലങ്ങളില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ വന്നു പോലിസ് ശല്യം പ്പെടുത്തുന്നതായും ഇല്ലാത്ത കുറ്റം ചുമത്തി മധുവിനെ ശിക്ഷിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

(Visited 41 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക