|    Oct 20 Fri, 2017 10:36 am
FLASH NEWS

കസ്റ്റഡിയിലെടുത്തവരെ പോലിസ് മര്‍ദിച്ചെന്നാരോപണം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി

Published : 19th October 2016 | Posted By: Abbasali tf

അടൂര്‍: ബൈക്കിലെത്തിയ യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് അകാരണമായി മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌റ്റേഷനു മുന്നില്‍ തടിച്ചകൂടി. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ ഏനാത്ത് ജങ്ഷനില്‍ പുതുശേരിഭാഗം പെട്രോള്‍ പമ്പ് ജീവനക്കാരനായ  പട്ടാഴി സ്വദേശി അശോക് പി  സാമിനാണ് മര്‍ദ്ദനമേറ്റത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഏനാത്ത് പോലിസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അഖില്‍, ശരത് എന്നിവരെയും മറ്റൊരു യുവാവായ ബിജോയെയും കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് പ്രവര്‍ത്തകര്‍ സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്. അടൂര്‍ സഐ ബിനു സ്ഥലത്തെത്തി നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക