|    May 25 Thu, 2017 7:04 am
FLASH NEWS

കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ചു

Published : 9th October 2016 | Posted By: mi.ptk

custody-death

കണ്ണൂര്‍: മോഷണശ്രമം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി കാളിമുത്തുവാണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ശനിയാഴ്ച രാത്രി സെല്ലില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ട് ദിവസം മുന്‍പാണ് കാളിമുത്തു, രാജു എന്നിവരെ മോഷണശ്രമം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.
കാളിമുത്തുവിന്‍േത് കസ്റ്റഡി മരണമാണെന്നാരോപിച്ച് ചില സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിന് ശേഷവും അറസ്റ്റ് രേഖപ്പെടുത്തുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. അതേസമയം ക്സ്റ്റഡിയിലിരിക്കെ കാളിമുത്തുവിനെ ഉപദ്രവിച്ചിട്ടില്ലെന്നും നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തിരുന്നതായും പോലീസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day