|    Jan 22 Sun, 2017 3:59 pm
FLASH NEWS

കസ്റ്റംസ് ഹാളില്‍ നിന്ന്വിലപിടിപ്പുള്ള വാച്ച് മോഷ്ടിച്ച യാത്രക്കാരന്‍ പിടിയിലായി

Published : 16th February 2016 | Posted By: SMR

കൊണ്ടോട്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളില്‍ നിന്നും പരിശോധന കഴിഞ്ഞു എടുത്തുവച്ച വിലപിടിപ്പുള്ള വാച്ച് മോഷ്ടിച്ച യാത്രക്കാരനെ കരിപ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മീഞ്ചന്ത സ്വദേശിയായ കെ വി ഷാജിദിന്റെ വാച്ച് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കരിപ്പൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസ് കസ്റ്റംസ് ഹാളിലെ സിസിടിവി പരിശോധന നടത്തിയപ്പോഴാണ് 1.25 ലക്ഷം രൂപ വിലയുള്ള വാച്ച് വിദേശത്ത് നിന്നും നാട്ടിലേക്കു വന്ന മറ്റൊരു യാത്രക്കാരന്‍ മോഷ്ടിക്കുന്നത് കണ്ടുപിടിച്ചത്.
പോലിസ് എമിഗ്രേഷനുമായി ബന്ധപ്പെട്ട് ഇയാളുടെ വിലാസം കണ്ടു പിടിക്കുകയും കണ്ണൂര്‍ തളിപ്പറമ്പ് മയ്യില്‍ പടിഞ്ഞാറെ ചാലില്‍ പുതിയ പുരയില്‍ അബ്ദുല്‍ അസീസ് (40)ആണു മോഷ്ടാവെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് മയ്യില്‍ പോലിസ് സ്‌റ്റേഷന്‍ വഴി പ്രതിയെ കരിപ്പൂരിലെത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും സാധനം നഷ്ടപ്പെട്ടതായി ഇയാള്‍ മൊഴി നല്‍കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച വാച്ച് കണ്ണൂരിലെ വീട്ടില്‍ നിന്നും കരിപ്പൂര്‍ പോലിസിന് കാണിച്ചു കൊടുക്കുകയും ചെയ്തു. അബ്ദുല്‍ അസീസിനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്റ് ചെയ്തു.
കരിപ്പൂര്‍ എസ്‌ഐ വി എ ബിനു,എസ്‌ഐമാരായ റോയ്, വിശ്വനാതന്‍, മുരളീധരന്‍, മുഹമ്മദ് അഷ്‌റഫ്, അബ്ദുല്‍ബഷീര്‍, റൈഹാനത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക