|    Feb 20 Tue, 2018 1:39 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കസ്റ്റംസിന്റെ നിലവറയില്‍ നിന്ന്സ്വര്‍ണം കാണാതായി

Published : 9th January 2017 | Posted By: fsq

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ നിലവറയില്‍ നിന്നു രണ്ടു കോടിയില്‍പരം വില വരുന്ന 8.5 കിലോഗ്രാം സ്വര്‍ണം കാണാതായി. ഇതു സംബന്ധിച്ച് ചില ഉദ്യോഗസ്ഥരുടെ പേരില്‍ സിബിഐ കേസെടുത്ത് അന്വേഷണം തുടങ്ങി. റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റും സിബിഐയും സംയുക്തമായി നടത്തിയ സ്റ്റോക്കെടുപ്പിലാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയതെന്ന് കസ്റ്റംസ് വകുപ്പ് നല്‍കിയ പരാതിയില്‍ പറയുന്നു. കള്ളക്കടത്തുകാരില്‍ നിന്നു പിടിച്ചെടുത്ത സ്വര്‍ണം പാക്കറ്റുകളായിട്ടാണ് സൂക്ഷിച്ചിരുന്നത്. പാക്കറ്റുകളില്‍ സ്വര്‍ണത്തിനു പകരം മഞ്ഞനിറത്തിലുള്ള കല്ലുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്.  നാലു വര്‍ഷത്തിനിടെ ഇത്തരം നിരവധി സംഭവങ്ങള്‍ നടന്നതായി അധികൃതര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss