|    Oct 20 Fri, 2017 11:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കസ്തൂരി രംഗന്‍ റിപോര്‍ട്ട്: ഹരജി തള്ളി

Published : 18th October 2016 | Posted By: SMR

കൊച്ചി: കസ്തൂരിരംഗന്‍ റിപോര്‍ട്ട് അട്ടിമറിക്കാനാണ് മുന്‍ സര്‍ക്കാര്‍ ജൈവ വൈവിധ്യ ബോര്‍ഡിനെക്കൊണ്ട് മറ്റൊരു റിപോര്‍ട്ടുണ്ടാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചതെന്നും ഇതിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മൂവാറ്റുപുഴ രണ്ടാര്‍ സ്വദേശി ലാല്‍കുര്യന്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി പ്രാധാന്യമുള്ളതാണെന്ന് കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍ പറയുമ്പോള്‍ ഇതിനെ മറികടക്കാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ഉമ്മന്‍ വി ഉമ്മന്‍ റിപോര്‍ട്ട് ഉണ്ടാക്കിയതെന്നു ഹരജിയില്‍ ആരോപിച്ചിരുന്നു. പ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഹരജി  പരിഗണനയ്ക്കു വന്നപ്പോള്‍ ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെയും ഹരിത ട്രൈബ്യൂണലിന്റെയും പരിഗണനയിലാണെന്നും റിപോര്‍ട്ടിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ഹരജി അപക്വമെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക