|    Mar 30 Thu, 2017 6:30 am
FLASH NEWS

കസ്തൂരിരംഗന്‍ റിപോര്‍ട്ടിന് പിന്നില്‍ വൈദേശിക ഇടപെടല്‍

Published : 21st March 2017 | Posted By: fsq

 

തൊടുപുഴ: അന്തര്‍ദ്ദേശീയ തലത്തില്‍ നടത്തപ്പെടുന്ന വിദേശ ആസൂത്രിത നീക്കങ്ങള്‍ രാജ്യപുരോഗതിയെ ബാധിക്കാതിരിക്കാന്‍ ഭരണരംഗത്ത് ഏറെ ജാഗ്രത പുലര്‍ത്തുന്നതിന് പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി. ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര താത്പര്യങ്ങള്‍ ഇന്ത്യയുടെ വികസനത്തെ തടസ്സപ്പെടുത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗാഡ്ഗില്‍ – കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെന്നും എം.പി. ചൂണ്ടിക്കാണിച്ചു. പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റിന്റെ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു ജോയ്‌സ് ജോര്‍ജ്.പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ ആറ് സംസ്ഥാനങ്ങളിലെ കര്‍ഷക ജനതയെ സ്വന്തം മണ്ണില്‍ അന്യവല്‍ക്കരിക്കാനും നിയന്ത്രണങ്ങളും നിയമങ്ങളും അടിച്ചേല്‍പ്പിച്ച് വികസനത്തെ തകര്‍ക്കാനും രാജ്യത്തിന്റെ ഭരണത്തിനകത്തേക്ക് കടന്നു കയറി നടത്തിയ വൈദേശിക ഇടപെടലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്.
2006 മുതല്‍ ഒരു പതിറ്റാണ്ടിലധികമായി ആറ് സംസ്ഥാനങ്ങളിലെ വികസന രംഗത്ത് ഈ സങ്കീര്‍ണ്ണതകള്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ലോക പൈതൃക പദവി ലഭിക്കുന്നതിനും അതുവഴി സാമ്പത്തിക താത്പര്യങ്ങള്‍ ഉറപ്പിക്കുന്നതിനും 2006 ലും 2009 ലും ഇന്ത്യയുടെ ഭരണകര്‍ത്താക്കള്‍ വിദേശ ഏജന്‍സികളെ സമീപിക്കുകയായിരുന്നു. 2010 മാര്‍ച്ച് നാലിന് വിദേശ ഇടപെടലിന്റെ ഭാഗമായി മാധവ് ഗാഡ്ഗില്‍ കമ്മറ്റിയെ നിയോഗിച്ചു.
2011 ആഗസ്റ്റ് 31 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ കത്തിപ്പടര്‍ന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 2012 ആഗസ്റ്റ് 17 ന് കസ്തൂരിരംഗന്‍ കമ്മറ്റിയെ നിയോഗിച്ചു. 2013 ഏപ്രില്‍ 15 ന് റിപ്പോര്‍ട്ട് ലഭിച്ചു. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2013 നവംബര്‍ 13 ന് രാജ്യത്തെ 4152 വില്ലേജുകള്‍ ഇ.എസ്.എ. യില്‍പെടുത്തി തത്വത്തില്‍ വികസന നിരോധനം തന്നെ ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.
2015 സെപ്റ്റംബര്‍ നാലിനും ഇപ്പോള്‍ 2017 ഫെബ്രുവരി 27 നും കരട് വിജ്ഞാപനം പുതുക്കി ഉത്തരവിറക്കി. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാതെ ഈ നിലയില്‍ കരട് വിജ്ഞാപനം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് രാജ്യത്തിന്റെ വികസന താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day