|    Jun 22 Fri, 2018 8:43 am
FLASH NEWS

കസ്തൂരിരംഗന്‍; പ്രതിഷേധവുമായി യുഡിഎഫും കേരളാ കോണ്‍ഗ്രസ്സും

Published : 25th January 2017 | Posted By: fsq

 

തൊടുപുഴ: കസ്തൂരിരംഗന്‍ റിപോര്‍ട്ടിനെ ഫലത്തില്‍ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത് വീണ്ടും പ്രതിഷേധത്തിനു കാരണമായി. ഇത ്ജില്ലയോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരേ കര്‍ഷകര്‍ ഒന്നടങ്കം രംഗത്തുവരുമെന്നും കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. എം ജെ ജേക്കബ് പറഞ്ഞു.ഇടതു മുന്നണി പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നതിന് കടക വിരുദ്ധമായ നിലപാടാണ് പരിസ്ഥിതിലോല പ്രശ്‌നത്തില്‍ എടുത്തിട്ടുള്ളത്. സമരങ്ങളുടെ ഫലമായാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടുകളെ കേന്ദ്ര സര്‍ക്കാര്‍ തിരസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടത്.മുന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമ്മേളനത്തിന്റെ തീരുമാന പ്രകാരം കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍  പ്രതിപാദിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങള്‍ വരുന്ന ഭൂമിയും കൃഷി ഭൂമിയും അധിവാസ കേന്ദ്രങ്ങളും തോട്ടങ്ങളും ഒഴിവാക്കി വ്യക്തമായ സര്‍വേ നമ്പരുകളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെടേണ്ട ഭൂമിയുടെ രൂപരേഖയും റിപോര്‍ട്ടും കേന്ദ്രത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപോര്‍ട്ടിനെ സംസ്ഥാന സര്‍ക്കാര്‍ തിരസ്‌കരിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഈ നിലപാടിനെ എല്‍ഡിഎഫിലെ മറ്റ് ഘടക കക്ഷികളും ജില്ലയില്‍ നിന്നുള്ള മന്ത്രിയും ഇടുക്കി എംപിയും അംഗീകരിക്കുന്നുണ്ടോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. സര്‍ക്കാരിനെ ദ്രോഹിക്കുന്ന എല്‍ഡിഎഫിന്റെ ഈ അവസരവാദ നയം തിരുത്തി സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 18ന് കട്ടപ്പനയില്‍ വമ്പിച്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ജേക്കബ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss