|    Jan 20 Fri, 2017 9:33 am
FLASH NEWS

കഷ്ടപ്പാടില്‍ നിന്ന് സുവര്‍ണ നേട്ടവുമായി ജിമ്മി

Published : 7th March 2016 | Posted By: SMR

അമ്പലപ്പുഴ: ഓട്ടോ റിക്ഷക്കാരായ സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും അഭിമാനമായി ജിമ്മിയുടെ മെഡല്‍ നേട്ടം. പുന്നപ്ര വാടയ്ക്കല്‍ സഹകരണ ആശുപത്രിക്ക് മുന്നിലെ ഓട്ടോ തൊഴിലാളിയായ വാടയ്ക്കല്‍ തൈപ്പറമ്പില്‍ ജിമ്മി (42) യാണ് കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന സംസ്ഥാന പവര്‍ ലിഫ്റ്റിംങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ഒന്നാമതെത്തിയത്.
66 കിലോ മാസ്റ്റേഴ്‌സ് ഇനത്തിലാണ് അമ്പതോളം മല്‍സരാര്‍ഥികളെ പിന്തള്ളി അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഇതിനുള്ളില്‍ ശരീരസൗന്ദര്യ മല്‍സരത്തില്‍ നിരവധി മെഡലുകളും പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
ജീവിത പ്രാരാബ്ധങ്ങളുടെ നടുവിലും പറവൂര്‍ പവ്വര്‍ പായ്ക്ക് മള്‍ട്ടി ജിമ്മിലെ കഠിന പ്രയത്‌നമാണ് തന്നെ മല്‍സരത്തില്‍ ഒന്നാമതെത്തിച്ചതെന്ന് ജിമ്മി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക