|    Oct 21 Sun, 2018 5:03 am
FLASH NEWS

കഷ്ടതയനുഭവിക്കുന്ന മല്‍സ്യ തൊഴിലാളികളെ സംരക്ഷിക്കണം: തൊഴിലാളി യൂനിയന്‍

Published : 22nd September 2017 | Posted By: fsq

 

കരുനാഗപ്പള്ളി: കേന്ദ്ര സര്‍ക്കാിന്റെ പുതിയ ജിഎസടി നടപ്പിലാക്കിയതിലൂടെ മല്‍സ്യബന്ധന തൊഴിലാളികള്‍ തീരാദുരിതത്തിലായെന്ന് ഫിഷ് ആന്റ് മീറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍. ജീവിതോപാധികളായ വല, ചൂണ്ട, റോപ്പ്, വള്ളങ്ങളില്‍ ഘടിപ്പിക്കുന്ന യന്ത്രസാമഗ്രികള്‍ തുടങ്ങിയ മുഴുവന്‍ സാധനങ്ങള്‍ക്കും 12 ശതമാനത്തിലധികം നികുതി വര്‍ദ്ധിപ്പിച്ചതിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മല്‍സ്യതൊഴിലാളികളോട് ക്രൂരത കാട്ടുകയാണ്. 12 ശതമാനം ജിഎസ്ടി അടിയന്തിരമായി കുറച്ച് അവരെ പട്ടിണിയില്‍ നിന്നും മോചിപ്പിക്കണമെന്നും ഉടന്‍ ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കേരള മല്‍സ്യ മാംസ വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐഎന്‍ടിയുസി) ജില്ലാ പ്രവര്‍ത്തക സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇറച്ചി വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളോട് കേരള സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാട്ടുന്ന അനീതിയ്‌ക്കെതിരേ യോഗം പ്രതിഷേധിച്ചു. നാളെ കൊല്ലത്തു നടക്കുന്ന പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ ജില്ലയില്‍ നിന്നും അഞ്ഞൂറുപേരെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ക്രൂരമായി കൊലചെയ്യപ്പെട്ട ഗൗരിലങ്കേഷിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സിയോണ്‍ ഷിഹാബിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രവര്‍ത്തക സമ്മേളനം ജില്ലാ പ്രസിഡന്റ് തട്ടാരേത്ത് രവി ഉദ്ഘാടനം ചെയ്തു. പന്മന തുളസി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ കുറ്റിയില്‍ ഷാനവാസ്, ചൂളൂര്‍ ഷാനി, വാണിയത്തില്‍ പ്രതാപന്‍, ബീന കൊല്ലക, കൃഷ്ണദാസ്, ആര്‍ ശശിധരന്‍പിള്ള, പന്മന ബിനേഷ്, ചവറ റോസ്ആനന്ദ്, തയ്യില്‍തുളസി, പാപ്പന്‍ തൊടിയൂര്‍, സുദര്‍ശനന്‍, മണിയന്‍, എംഎസ് രാജു എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss