|    Aug 20 Mon, 2018 1:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീര്‍ : ഹിസ്ബ് പ്രവര്‍ത്തകന്‍ കീഴടങ്ങി

Published : 8th June 2017 | Posted By: fsq

 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ അധികൃതര്‍ മുമ്പാകെ കഴടങ്ങി. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിന്റെ ശവസംസ്‌കാര ചടങ്ങിനിടെ എടുത്ത വീഡിയോയില്‍ ആയുധം ധരിച്ച് പ്രത്യക്ഷപ്പെട്ട ഡാനിഷ് അഹ്മദ് എന്ന യുവാവാണ് കീഴടങ്ങിയത്. ശവസംസ്‌കാര ചടങ്ങില്‍ പടച്ചട്ടയും ഗ്രനേഡുമേന്തിയ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡെറാഡൂണിലെ ഡൂണ്‍ പിജി കോളജിലെ വിദ്യാര്‍ഥിയാണ് ഡാനിഷ്. 2016ലെ ഹന്ദ്വാരയില്‍ നടന്ന പ്രക്ഷോഭത്തിനിടെ പോലിസിനെ കല്ലെറിഞ്ഞ ഇയാളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയായതിനാല്‍ വിട്ടയക്കുകയായിരുന്നെന്ന് പോലിസ് വക്താവ് പറഞ്ഞു. ഡാനിഷിനെ കീഴടങ്ങുന്നതിന് പ്രേരിപ്പിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഹദ്വാര പോലിസിനു മുമ്പാകെ ഡാനിഷ് കീഴടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss