|    Jan 21 Sat, 2017 2:03 pm
FLASH NEWS

കശ്മീര്‍; പീഡിപ്പിച്ചെന്ന ആരോപണം പെണ്‍കുട്ടി നിഷേധിക്കുന്ന വീഡിയോ സൈന്യം പുറത്ത് വിട്ടു

Published : 13th April 2016 | Posted By: swapna en

kashmir_funerall6

ശ്രീനഗര്‍:  ജമ്മു കശ്മീരില്‍ സൈനികന്‍ പീഡിപ്പിച്ചെന്ന ആരോപണം പെണ്‍കുട്ടി നിഷേധിച്ചു. സൈന്യം പുറത്ത് വിട്ട വീഡിയോയിലാണ് പെണ്‍കുട്ടി ആരോപണം നിഷേധിക്കുന്നത്.മൊബൈലില്‍ എടുത്ത വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രദേശത്തുള്ള യുവാക്കളാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്നും പെണ്‍കുട്ടി പറഞ്ഞു. വാഷ്‌റൂമില്‍ പോയി തിരിച്ചുവരുമ്പോള്‍ ഒരു സംഘം യുവാക്കള്‍ തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സൈനികനുമായി ബന്ധമുണ്ടെന്ന തരത്തില്‍ അവര്‍ സംസാരിച്ചു.യുവാക്കളില്‍ ഒരാള്‍ തന്നെ മര്‍ദ്ദിക്കുകയും തന്റെ ബാഗ് തട്ടിപറിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ സൈനികന്‍ മാനഭംഗപ്പെടുത്തിയെന്നായിരുന്നു ആദ്യ ആരോപണം. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ സൈനികരുടെ വെടിവയ്പ്പില്‍ നാലുപേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 368 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക