|    Jan 24 Tue, 2017 12:56 pm
FLASH NEWS

കശ്മീര്‍: സഹായ വാഗ്ദാനവുമായി ആഭ്യന്തരമന്ത്രി

Published : 11th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരിലെ സംഘര്‍ഷം അമര്‍ച്ച ചെയ്യുന്നതിന് കശ്മീര്‍ മുഖ്യമന്തി മെഹ്ബൂബ മുഫ്തിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മെഹ്ബൂബയുമായി ഫോണില്‍ സംസാരിച്ച രാജ്‌നാഥ് സിങ് കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. താഴ്‌വരയിലുള്ള പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മെഹ്ബൂബയോട് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം മൂലം കശ്മീരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. അമര്‍നാഥ് യാത്ര ഉടന്‍ പുനരാരംഭിക്കും.
ഇക്കാര്യത്തില്‍ സുരക്ഷാ ഏജന്‍സികളുടെ അന്തിമാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ചെറിയൊരു കല്ലേറും പ്രശ്‌നങ്ങളുമുണ്ടായെന്നതല്ലാതെ കശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ഒത്തൊരുമിച്ച് ശ്രമിക്കുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണകാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
ബുര്‍ഹാന്‍ വാനിയെപ്പോലുളള ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവിനോട് എങ്ങനെയാണ് ഒരു ഇന്ത്യക്കാരന് സഹതാപമുണ്ടാവുന്നതെന്ന് മന്ത്രി ചോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക