|    Mar 28 Tue, 2017 3:52 am
FLASH NEWS

കശ്മീര്‍ സംഘര്‍ഷം: സര്‍ക്കാരിനെതിരേ ഹുര്‍രിയത്ത്

Published : 11th July 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സംഘടനകള്‍ സമാധാനത്തിനു ഭീഷണിയാണെന്നാണ് അധികൃതര്‍ പറയുന്നതെന്നും ഈ സാഹചര്യത്തില്‍ അവരെങ്ങനെയാണ് സംസ്ഥാനത്ത് സാധാരണനില കൈവരിക്കാന്‍ അധികൃതരെ സഹായിക്കുകയെന്നും ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്. സംഘര്‍ഷത്തില്‍ സര്‍ക്കാരിന്റെ പരാമര്‍ശത്തെ അദ്ദേഹം അപലപിച്ചു. ബുര്‍ഹാന്‍ വാനി എന്ന യുവാവിന്റെ കൊലയെത്തുടര്‍ന്ന് കശ്മീരില്‍ തുടങ്ങിയ സംഘര്‍ഷം ഇല്ലാതാക്കാനും സംസ്ഥാനത്ത് സാധാരണനില കൊണ്ടുവരാനും സംഘടനകള്‍ സഹായിക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ എന്തുചെയ്യണമെന്നാണവര്‍ ആഗ്രഹിക്കുന്നത്? സമാധാനത്തിന് ഞങ്ങള്‍ ഭീഷണിയാണെന്നാണവര്‍ പറയുന്നത്. അവര്‍ ഞങ്ങളെ തടങ്കലിലിട്ടു നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നു, ഈദ്‌നാളില്‍ പ്രാര്‍ഥന നടത്താന്‍ പോലും അവര്‍ അനുവദിച്ചില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day