|    Mar 29 Wed, 2017 12:57 pm
FLASH NEWS

കശ്മീര്‍ സംഘര്‍ഷം: പിന്നില്‍ ലശ്കറെ ത്വയ്യിബ -എന്‍ഐഎ

Published : 11th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ സംഘര്‍ഷം തുടരുന്നതിനു കാരണം പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലശ്കറെ ത്വയ്യിബയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). ഇതിനെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരുകയാണെന്നും എന്‍ഐഎ പറഞ്ഞു.
അടുത്തിടെ ഉത്തര കശ്മീരില്‍ പിടിയിലായ പാകിസ്താനി പൗരന്‍ ബഹാദുര്‍ അലിയെ ചോദ്യം ചെയ്തപ്പോള്‍ കശ്മീര്‍ സംഘര്‍ഷത്തിനു പിന്നില്‍ ലശ്കറെ ത്വയ്യിബയ്ക്കുള്ള പങ്ക് വ്യക്തമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇയാള്‍ക്ക് പാക് സൈന്യത്തിന്റെ സഹായം ലഭിച്ചു. മൂന്നു തവണ പാക് അധീന കശ്മീരില്‍നിന്നു പരിശീലനവും നേടിയിട്ടുണ്ടെന്നു എന്‍ഐഎ പറഞ്ഞു.   അതിര്‍ത്തിയില്‍ നടക്കുന്ന ആക്രമണപ്രവര്‍ത്തനത്തിന് പാകിസ്താന്‍ പിന്തുണ നല്‍കുകയാണെന്ന് ഇന്ത്യ ആരോപണമുന്നയിച്ചതിന്റെ പിന്നാലെയാണ് എന്‍ഐഎയുടെ പരാമര്‍ശം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day