|    Oct 23 Mon, 2017 10:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീര്‍ സംഘര്‍ഷം നമ്മുടെ പിഴവുകള്‍ കാരണം: ഉമര്‍ അബ്ദുല്ല

Published : 29th August 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീരിലെ യുവാക്കളെ സംഘര്‍ഷത്തിലേക്കു തള്ളിവിട്ടത് ജമ്മുകശ്മീര്‍ വിഷയത്തെ കൈകാര്യം ചെയ്തതിലുള്ള നമ്മുടെ പിഴവുകളാണെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. കശ്മീരില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ സുരക്ഷാഭടന്മാരായാലും നാട്ടിലെ യുവാക്കളായാലും നഷ്ടം നമുക്കാണെന്ന പ്രധാനമന്ത്രിയുടെ ‘മന്‍കീ ബാത്ത്’ പ്രഭാഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളെ കലാപത്തിലേക്കു തള്ളിയിടുന്നവര്‍ ഒരു ദിവസം അതിനു മറുപടി പറയേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കശ്മീരിലെ പ്രതിപക്ഷ കക്ഷികളുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം കശ്മീര്‍ പ്രശ്‌നം മന്‍കീ ബാത്ത് പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തിയതു നന്നായെന്നും ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു. പ്രക്ഷോഭകര്‍ക്കു നേരെയുള്ള ലോഹ ഉണ്ട പ്രയോഗം നിര്‍ത്തണമെന്നു പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. ഇതുവരെ 70 പേര്‍ കൊല്ലപ്പെടാനിടയായ സംഘര്‍ഷം 51ാം ദിവസവും തുടരുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ചര്‍ച്ചകളൊന്നും സംഘര്‍ഷം ശമിപ്പിക്കാന്‍ സഹായകമായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക