|    Oct 17 Tue, 2017 3:24 pm
Home   >  Todays Paper  >  page 7  >  

കശ്മീര്‍ സംഘര്‍ഷം: ആശങ്ക രേഖപ്പെടുത്തി എന്‍സിഎച്ച്ആര്‍ഒ

Published : 17th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരെ നേരിടാന്‍ ശ്രീനഗറില്‍ സൈന്യം നടത്തിയ വെടിവയ്പിലും നടപടിയിലും എന്‍സിഎച്ച്ആര്‍ഒ അപലപിച്ചു. കശ്മീര്‍ വലിയൊരു പൊട്ടിത്തെറിയുടെ വക്കിലാണെന്നു വക്താക്കള്‍ പത്രക്കുറിപ്പില്‍ ആശങ്കപ്പെട്ടു. 38 പേര്‍ കൊലചെയ്യപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റ നൂറുകണക്കിന് ആളുകളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യം ലോഹ ഉണ്ടകള്‍ ഉതിര്‍ത്തു വെടിവച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ നൂറുകണക്കിനാളുകളെയാണ് കഴിഞ്ഞ അഞ്ചു ദിസങ്ങള്‍ക്കുള്ളില്‍ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ മാത്രം പ്രവേശിപ്പിച്ചത്. ബുര്‍ഹാന്‍ വാനിയുടെ കൊലയെത്തുടര്‍ന്ന് സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരെ പോയിന്റ് ബ്ലാങ്കില്‍ നിന്നാണ് പട്ടാളം തോക്കുകൊണ്ട് നേരിട്ടത്.
പൊതുവെ സമാധാനപ്രിയരായ ജനങ്ങള്‍ ജീവിക്കുന്ന കശ്മീരില്‍ അവരെ കൊല്ലുകയും അന്ധരാക്കുകയും ചെയ്യുന്ന സൈനിക നടപടിയെ അപലപിച്ച എന്‍സിഎച്ച്ആര്‍ഒ, അഫ്‌സ്പ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ പിന്‍വലിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താന്‍ ഭരണകൂടവും താഴ്‌വരയിലെ പാകിസ്താനി രാഷ്ട്രീയ നേതാക്കളും നടത്തിയ പ്രകോപനകരമായ പ്രസ്താവനകളെ വാര്‍ത്താകുറിപ്പില്‍ എന്‍സിഎച്ച്ആര്‍ഒ ശക്തമായി അപലപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക