|    Dec 14 Fri, 2018 7:56 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീര്‍: വെടിവയ്പില്‍ പരിക്കേറ്റ നാട്ടുകാരന്‍ മരിച്ചു

Published : 25th November 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബുദ്ഗം ജില്ലയില്‍ സുരക്ഷാസേനയുടെ ക്യാംപിനടുത്തുവച്ച് വെടിയേറ്റ സാധാരണക്കാരന്‍ മരിച്ചു. ഇശ്ഫാഖ് അഹ്മദ് ഗനിയാണ് ശനിയാഴ്ച മരിച്ചത്. സൈന്യത്തിന്റെ 50 രാഷ്ട്രീയ റൈഫിള്‍സ് യൂനിറ്റിന്റെ ക്യാംപിനടുത്ത് വെള്ളിയാഴ്ചയായിരുന്നു ഇദ്ദേഹത്തിനു വെടിയേറ്റത്. പ്രകോപനമൊന്നുമില്ലാതെ സൈന്യമാണ് ഗനിയെ വെടിവച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍, സൈന്യം വെടിവച്ചില്ലെന്നും സായുധരുടെ ആക്രമണത്തിലാണ് ഗനി മരിച്ചതെന്നും ശ്രീനഗറിലെ പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു. വെടിവയ്പിന്റെ ശബ്ദം കേട്ടെത്തിയ തല്‍ക്ഷണ പ്രതികരണ സംഘമാണ് ഇശ്ഫാഖിനെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം സംബന്ധിച്ച് പോലിസ് അന്വേഷണം തുടങ്ങി. അതിനിടെ, വ്യാഴാഴ്ച കുല്‍ഗം ജില്ലയിലെ ഖുദ്‌വാനി മേഖലയില്‍ വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും ശനിയാഴ്ച മരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss