|    Aug 20 Sun, 2017 1:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീര്‍ : ലശ്കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Published : 2nd August 2017 | Posted By: fsq

 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മുതിര്‍ന്ന കമാന്‍ഡറടക്കം രണ്ടു ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ പൗരനും ലശ്കര്‍ കമാന്‍ഡറുമായ അബു ദുജാന, പുല്‍വാമയിലെ ഇദ്ദേഹത്തിന്റെ സഹായി ആരിഫ് ലില്‍ഹാരി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേന അധികൃതര്‍ അറിയിച്ചു. ലശ്കര്‍ പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് രാത്രി ഹാക്രിപോറ മേഖലയിലെത്തിയ സേന ഇന്നലെ പുലര്‍ച്ചെയാണ് ലശ്കര്‍ പ്രവര്‍ത്തകരെ വധിച്ചത്. അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സുരക്ഷാസേനയുമായി നാട്ടുകാര്‍ ഏറ്റുമുട്ടി. സേനയുടെ വെടിവയ്പില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. ഫിര്‍ദൗസ് അഹ്മദ്് എന്നയാളാണ് മരിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക