|    Jul 23 Mon, 2018 3:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീര്‍ യുവാക്കള്‍ക്കെതിരേ കള്ളക്കേസ്‌ : യാസിന്‍ മാലിക് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി

Published : 20th September 2017 | Posted By: fsq

 

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഡിഎസ്പി മുഹമ്മദ് അയൂബ് പണ്ഡിതനെ കൊലപ്പെടുത്തിയ കേസില്‍  യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജെകെഎല്‍എഫ് നേതാവ് യാസിന്‍ മാലിക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ഇതാദ്യമായാണ് അദ്ദേഹം പരാതിയുമായി സര്‍ക്കാര്‍ സ്ഥാപനത്തെ സമീപിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) ബിലാല്‍ നസ്‌കിയെ സന്ദര്‍ശിച്ച് രണ്ട് പരാതികളാണ് യാസിന്‍ മാലിക് സമര്‍പ്പിച്ചത്. കൊലപാതകവുമായി ബന്ധപ്പെടുത്തി തുറുങ്കിലടച്ച 15 യുവാക്കളെ താന്‍ ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലില്‍ കണ്ടുവെന്നും മാലിക് ഒരു പരാതിയില്‍ പറഞ്ഞു. ദഖ്തറാനെ മില്ലത്ത് നേതാവ് രോഗം ബാധിച്ച ആസിയ അന്ദ്രാബിയും അവരുടെ സഹപ്രവര്‍ത്തക ഫഹ്മിദ സോഫിയും ജമ്മു ജയിലില്‍ ക്ലേശിക്കുകയാണെന്ന് മറ്റൊരു പരാതിയിലും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂലൈ 22നാണ് ശ്രീനഗറിലെ ജാമിഅ മസ്ജിദിനു പുറത്തുവച്ച് പണ്ടിതനെ ജനക്കൂട്ടം കൊലപ്പെടുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss