|    Jul 22 Sat, 2017 8:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീര്‍: യുഎന്‍ ഇടപെടണമെന്ന് ഹുര്‍രിയത്ത്

Published : 8th October 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. മേഖലയിലെ സംഘര്‍ഷത്തിനു പ്രധാനകാരണം കശ്മീര്‍ പ്രശ്‌നമാണെന്ന് സംഘടന യുഎന്നിന് സമര്‍പ്പിച്ച നിവേദനത്തില്‍ വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ യുഎന്‍ ഇടപെടണം. ജമ്മു കശ്മീര്‍ ജനതയ്ക്ക് ലോകം അംഗീകരിച്ച സ്വയം നിര്‍ണയാവകാശം ലഭ്യമാക്കുന്നതിന് നടപടികള്‍ക്ക് തുടക്കം കുറിക്കണമെന്നും ഹുര്‍രിയത്ത് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സൈനിക നിരീക്ഷണ ഗ്രൂപ്പിന്റെ ഇന്ത്യയിലെയും പാകിസ്താനിലെയും പ്രാദേശിക ഓഫിസുകളിലേക്ക് സംഘടന നടത്താന്‍ തീരുമാനിച്ച മാര്‍ച്ച് അധികൃതര്‍ തടഞ്ഞു.
തുടര്‍ന്ന് യുഎന്നിനുള്ള നിവേദനം സംഘടന മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക