|    Jun 25 Mon, 2018 1:53 pm
Home   >  Todays Paper  >  page 7  >  

കശ്മീര്‍: മോദിയുടെ 56 ഇഞ്ച് നെഞ്ചളവ് പോരേയെന്ന് ലാലു

Published : 6th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 56 ഇഞ്ച് നെഞ്ചളവ് പോരേയെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ലഖ്‌നോവില്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപകദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അതിര്‍ത്തി കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തുന്നത് ഈ സര്‍ക്കാരിന്റെ കാലത്ത് മാത്രമല്ല; നേരത്തേ മുലായംസിങ് പ്രതിരോധമന്ത്രിയായിരുന്നപ്പോഴും അതിര്‍ത്തി കടന്ന് തീവ്രവാദ ക്യാംപുകളെ തകര്‍ത്തിട്ടുണ്ട്. എന്‍ഡിടിവി ചാനലിന് നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ലാലു വിമര്‍ശിച്ചു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനാണ് മോദിസര്‍ക്കാര്‍ ശ്രമിക്കുന്നത്. ചാനലിനു നേരെയുള്ള നീക്കം ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ്. ബിജെപിയും ആര്‍എസ്എസും അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോവുന്നതെന്നും ലാലു കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss