|    Aug 21 Mon, 2017 8:09 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീര്‍ : മൂന്ന് ലശ്കര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Published : 6th August 2017 | Posted By: fsq

 

ശ്രീനഗര്‍: കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സോപൂര്‍ മേഖലയിലെ അമര്‍ഗാവില്‍ ലശ്കര്‍ പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ സുരക്ഷാസേനയ്ക്കു നേരെ ലശ്കര്‍ പ്രവര്‍ത്തകര്‍ വെടിവച്ചു. സുരക്ഷാസേന തിരിച്ചടിച്ചപ്പോഴാണ് പ്രവര്‍ത്തകര്‍ മരിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. അതേസമയം, ബന്ദിപുര ജില്ലയില്‍ സൈനിക വാഹനത്തിന് കല്ലെറിഞ്ഞവര്‍ക്കു നേരെ സൈന്യം വെടിവച്ചതിനെ തുടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്കേറ്റു. അനന്ത്‌നാഗ് ജില്ലയിലും സമാന സംഭവം നടന്നു. എന്നാല്‍, സൈന്യത്തിന്റെ വെടിവയ്പില്‍ ആര്‍ക്കും പരിക്കില്ല. അതിനിടെ, ഷോപിയാന്‍ ജില്ലയില്‍ ലശ്കറെ ത്വയ്യിബയ്ക്കു വേണ്ടി പരസ്യ പ്രവര്‍ത്തനം നടത്തിയ മൂന്നു യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക