|    Oct 21 Sun, 2018 12:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീര്‍ മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം : മൂന്നുപേര്‍ മരിച്ചു

Published : 22nd September 2017 | Posted By: fsq

 

ശ്രീനഗര്‍: ജമ്മുകശ്മീര്‍ പൊതുമരാമത്തു മന്ത്രി നഈം അക്തറിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടു പോലിസുകാരടക്കം 34 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമത്തില്‍ മന്ത്രി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ ത്രാലിലാണ് ആക്രമണമുണ്ടായത്. ഗുലാംനബി പരംഗ് (56), പിങ്കി കൗര്‍ (17), ഇഖ്ബാല്‍ ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ വിദഗ്ധ ചികില്‍സയ്ക്കായി ശ്രീനഗറില്‍ എത്തിച്ചതായി മന്ത്രി അറിയിച്ചു. സംഭവത്തില്‍ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി.ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കശ്മീരിന്റെയോ ഇസ്‌ലാമിന്റെയോ സുഹൃത്തുക്കളല്ല. നിരപരാധികളായ കശ്മീരികളുടെ രക്തമാണ് ഒഴുകിയത്. ആക്രമണം നടത്താനായി  തിരഞ്ഞെടുത്തത് ഇസ്‌ലാമിക പുതുവര്‍ഷത്തിന്റെ തലേദിവസമാണ്. ജീവിതത്തില്‍ ഈ സംഭവം തനിക്കു മറക്കാനാവില്ല- മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss