|    Jan 24 Tue, 2017 12:41 pm
FLASH NEWS

കശ്മീര്‍: ബിജെപി മന്ത്രിമാരില്‍ കൊലക്കേസ് പ്രതിയും

Published : 5th April 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അധികാരമേറ്റ മന്ത്രിമാരില്‍ 2008 ലെ കിഷ്ത്വാര്‍ കലാപവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിലെ പ്രതിയായ സുനില്‍ കുമാര്‍ ശര്‍മയും. കിഷ്ത്വാറില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ശ ര്‍മ. കിഷ്ത്വാര്‍ കലാപവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍ പുറപ്പെടുവിച്ചിരുന്നു. മറ്റൊരു സമുദായത്തില്‍പ്പെടുന്നവരെ ശര്‍മയുള്‍പ്പെടുന്ന സംഘം ആക്രമിച്ചതായും ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും പോലിസിന്റെ റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
ആയുധനിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ക്രിമിനല്‍ നടപടിച്ചട്ടം 436, 302, 188, 435, 153 തുടങ്ങിയ വകുപ്പുകള്‍ പ്രകാരവുമാണ് മന്ത്രിക്കെതിരേ കേസ് നിലനില്‍ക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക