|    Jul 25 Tue, 2017 2:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീര്‍: ബിജെപിക്കെതിരേ രാഹുല്‍ഗാന്ധി

Published : 24th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരപ്രവര്‍ത്തകര്‍ക്ക് സൗകര്യം ഒരുക്കിയത് ബിജെപി-പിഡിപി സഖ്യമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഒരു പ്രമുഖ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. കശ്മീരിലെ ആക്രമണങ്ങളെ വിജയകരമായി അടിച്ചമര്‍ത്താന്‍ മുന്‍ കേന്ദ്രസര്‍ക്കാരിനു സാധിച്ചിരുന്നു. യുവജനങ്ങള്‍ക്കു തൊഴില്‍ നല്‍കി അവരെ മുഖ്യധാരയിലേക്കു നയിച്ചു. പാകിസ്താനെ വരച്ച വരയില്‍ നിര്‍ത്താനും അന്ന്കഴിഞ്ഞിരുന്നുഞ്ഞെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തം കാലില്‍ നിന്നു മല്‍സരിക്കും. ചെറുപ്പത്തിലേ മുഖ്യമന്ത്രിയാവാന്‍ ഉത്തര്‍പ്രദേശ് അവസരം നല്‍കിയിട്ടും, ഉറച്ച നിലപാടെടുക്കാത്തതിനെത്തുടര്‍ന്നാണ് അഖിലേഷ് യാദവിന് ദയനീയ പരാജയത്തെ അഭിമുഖീകരിക്കേണ്ടിവന്നതെന്നും അതില്‍ ദുഖഃമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക