|    Mar 30 Thu, 2017 12:28 am
FLASH NEWS

കശ്മീര്‍ ബന്ദില്‍ ജനജീവിതം സ്തംഭിച്ചു

Published : 13th April 2016 | Posted By: SMR

ശ്രീനഗര്‍: അന്യസംസ്ഥാനങ്ങളില്‍ കശ്മീരി വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഹുര്‍രിയത്ത് കോണ്‍ഫറന്‍സ്, ജമ്മുകശ്മീര്‍ വിമോചനമുന്നണി തുടങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ താഴ്‌വരയിലെ ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജര്‍നില കുറവായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. എന്നാല്‍, സ്വകാര്യ വാഹനങ്ങള്‍ ഓടി. ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെ കരുതല്‍ നടപടിയെന്നോണം വീട്ടുതടങ്കലിലാക്കിയതായി പോലിസ് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day