|    May 25 Thu, 2017 10:39 am
FLASH NEWS

കശ്മീര്‍ ബന്ദിനെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചു; സംഘര്‍ഷത്തിന് അയവില്ല

Published : 13th July 2016 | Posted By: SMR

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന് അയവുവന്നില്ല. ശ്രീനഗറിലും ദക്ഷിണ കശ്മീരിലെ നാലു ജില്ലകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നലെയും തുടര്‍ന്നു.
അതേസമയം, ചില സംഘടനകള്‍ ആഹ്വാനംചെയ്ത ബന്ദിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. 1931ല്‍ സംസ്ഥാനത്ത് നിലവില്‍വന്ന ആദിജാത നിയമത്തിനെതിരേ പോരാടി ജീവന്‍ വെടിഞ്ഞവരുടെ 85ാം വാര്‍ഷികത്തിലാണ് ബന്ദ് ആഹ്വാനം ചെയ്തത്. സംഘടനകള്‍ ബന്ദ് ഇന്നത്തേക്കുകൂടി നീട്ടിയിട്ടുണ്ട്. ഇന്നലെ കടകളും സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പൊതുഗതാഗതവും സ്തംഭിച്ചു.
സെയ്ത് അലിഷാ ഗീലാനി, മിര്‍വായീസ് ഉമര്‍ഫാറുഖ്, മുഹമ്മദ് യാസിന്‍ മാലിക് തുടങ്ങിയ നേതാക്കള്‍ വീട്ടുതടങ്കലിലോ പോലിസ് കസ്റ്റഡിയിലോ ആണ്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ആദില്‍ അഹമ്മദ് മട്ടു എന്ന യുവാവ് ഇന്നലെ മരിച്ചു. കുപ്‌വാര ജില്ലയില്‍ സുരക്ഷാ സൈനികരുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു. ഇതോടെ മരണം 32 ആയി. സംഘര്‍ഷത്തില്‍ ഇതുവരെ 115 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 350ല്‍പരം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധം നേരിടുന്നതിനുവേണ്ടി മേഖലയില്‍ സുരക്ഷാസംവിധാനം ശക്തമാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day