|    Apr 26 Wed, 2017 1:30 pm
FLASH NEWS

കശ്മീര്‍ പ്രശ്‌നപരിഹാരം ഐക്യത്തിലൂടെ: മോദി

Published : 29th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷം പരിഹരിക്കുന്നത് സംബന്ധിച്ച് എല്ലാ രാഷ്രീയ പാര്‍ട്ടികളുമായി താന്‍ ആശയവിനിമയം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ചര്‍ച്ചകളുടെ എല്ലാം അടിസ്ഥാനം ഐക്യവും മമതയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഐക്യത്തിലൂടെയും മമതയിലൂടെയുമാണ് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്നും പ്രധാനമന്ത്രിയുടെ മാസാന്ത റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കീ ബാത്തില്‍ നരേന്ദ്രമോദി പറഞ്ഞു.
കശ്മീരിലെ സംഭവങ്ങളെക്കുറിച്ചും സ്ഥിതിഗതികളെക്കുറിച്ചും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്ന് ഒരേ സ്വരത്തില്‍ സംസാരിച്ചു. ലോകത്തിനും വിഘടനവാദികള്‍ക്കും സന്ദേശം നല്‍കി. കശ്മീരിലെ പൗരന്‍മാരോടുള്ള രാജ്യത്തിന്റെ അനുഭാവം വ്യക്തമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീരില്‍ ആരുടെ ജീവന്‍ പോയാലും അത് ഏതെങ്കിലും യുവാവിന്റേതാണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥന്റേതാണെങ്കിലും ആ നഷ്ടം ഇന്ത്യയുടേതാണ്. ചെറിയ കുട്ടികളെ മുന്നോട്ടു തള്ളിവിട്ട് കല്ലെറിയാന്‍ പ്രേരിപ്പിക്കുകയും കശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നവരും എന്നെങ്കിലും ഈ നിരപരാധികളായ കുട്ടികളോട് ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീര്‍ വിഷയം ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി പാകിസ്താന്‍ 22 പാര്‍ലമെന്റ് അംഗങ്ങളെ വിവിധ രാജ്യങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് മോദിയുടെ പരാമര്‍ശം. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീരില്‍ ആളുകള്‍ മരിച്ചുവീഴുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day