|    Aug 21 Mon, 2017 9:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് തെരേസ മെയ്

Published : 28th October 2016 | Posted By: SMR

ലണ്ടന്‍: കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതാണെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെയാണ് ഇക്കാര്യം പരിഹരിക്കേണ്ടതെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ്. അതില്‍ ബ്രിട്ടന്‍ ഇടപെടില്ലെന്നും വിഷയത്തില്‍ ബ്രിട്ടന്റെ നേരത്തേയുള്ള നിലപാടില്‍ മാറ്റമില്ലെന്നും മെയ് വ്യക്തമാക്കി.
ഇന്ത്യാ സന്ദര്‍ശനവേളയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. ജനസഭയില്‍ പാക് വംശജയായ ലേബര്‍ പാര്‍ട്ടി എംപി യാസ്മിന്‍ ഖുറേഷിയാണ് ഇക്കാര്യം ഉന്നയിച്ചത്. അടുത്ത മാസമാണ് തെരേസ മെയ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. അധികാരത്തിലേറിയ ശേഷം യൂറോപ്പിനു പുറത്ത് മെയ് നടത്തുന്ന ആദ്യ സന്ദര്‍ശനമായിരിക്കും ഇത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക