|    Sep 23 Sun, 2018 8:54 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി: പാക് മന്ത്രി

Published : 30th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള പദ്ധതികളും മാര്‍ഗരേഖകളും തയ്യാറാക്കിയെന്ന് പാകിസ്താന്‍ മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാറി. മാര്‍ഗരേഖ വൈകാതെ തന്നെ പ്രധാനമന്ത്രി ഇംറാന്‍ ഖാന് മുന്നില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ മാര്‍ഗരേഖയയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായിട്ടില്ല. തര്‍ക്കപരിഹാരത്തിന്റെ മാതൃക എന്നാണു മാര്‍ഗരേഖയെ മന്ത്രി വിശേഷിപ്പിച്ചത്. കുറച്ചുകാലമായി താന്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നുവെന്നും, ഇത് ഉന്നത കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കുമെന്നും അനുമതി ലഭിച്ചാല്‍ മാര്‍ഗരേഖയുമായി മുന്നോട്ടു പോവുമെന്നും മന്ത്രി വ്യക്തമാക്കി.
പാകിസ്താനിലെ പ്രതിരോധ സുരക്ഷാ പ്രശ്‌നങ്ങളിലെ വിദഗ്ധ സമിതിയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ മുന്‍ ഡയറക്ടര്‍ ജനറലാണ് മസാറി. അതിനാല്‍ തന്നെ മാര്‍ഗരേഖയ്ക്ക് വലിയ പ്രാധാന്യമാണ് നിരീക്ഷകര്‍ നല്‍കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss