|    Oct 22 Sun, 2017 10:53 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടാന്‍ നവാസ് ശരീഫ് 22 നയതന്ത്രജ്ഞരെ വിവിധ രാജ്യങ്ങളിലേക്ക് അയക്കുന്നു

Published : 28th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരേ പ്രചാരണം നടത്താന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് 22 പ്രത്യേക നയതന്ത്രജ്ഞരെ നിര്‍ദേശിച്ചു.
വിവിധ രാജ്യങ്ങളുടെ തലസ്ഥാനത്തേക്ക് ഇവരെ അയക്കാനാണ് പദ്ധതി. കശ്മീരികള്‍ക്കു സ്വയംഭരണാധികാരം നല്‍കുന്നതുസംബന്ധിച്ച്  ഏറെക്കാലം മുമ്പ് യുഎന്‍ നല്‍കിയ ഉറപ്പിനെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിക്കുമെന്നും ശരീഫ് പറഞ്ഞു.
ജൂണ്‍ 8ന് കശ്മീരില്‍ ബുര്‍ഹാന്‍ വാനി സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചതിനു പിന്നാലെ ആരംഭിച്ച സംഘര്‍ഷാവസ്ഥയുടെ പേരില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. കശ്മീരിലെ പ്രശ്‌നാവസ്ഥയെക്കുറിച്ച് ലോകരാജ്യങ്ങളെ കഴിയാവുന്ന രീതിയില്‍ ധരിപ്പിക്കാന്‍ ശരീഫ് നയതന്ത്രജ്ഞരോട് ആവശ്യപ്പെട്ടു. കശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യ പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ യുഎന്നിനെ സമീപിച്ചിട്ടുണ്ട്.
അന്ന് തങ്ങള്‍ നല്‍കിയ വാക്കുപാലിക്കാന്‍ ഇപ്പോഴും ഇന്ത്യക്കു സാധിച്ചിട്ടില്ല. ഇക്കാര്യവും യുഎന്നിനെ ധരിപ്പിക്കും. കശ്മീര്‍ പ്രശ്‌നം യുഎന്നിന്റെ പരാജയമാണെന്നും ലോക സമിതികള്‍ ഇക്കാര്യം പ്രാധാന്യത്തോടെ എടുക്കണമെന്നും ശരീഫ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക