|    Oct 18 Wed, 2017 7:46 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കശ്മീര്‍ പ്രശ്‌നം : ഇന്ത്യയും പാകിസ്താനും ഒരുമിച്ച് പരിഹരിക്കണമെന്ന് പര്‍വേസ് മുശര്‍റഫ്

Published : 13th August 2017 | Posted By: fsq

 

ഇസ്താംബുള്‍: കശ്മീര്‍പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്താനും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ്. ഇരുരാജ്യങ്ങളും മറ്റു രാജ്യങ്ങളുടെ വാദങ്ങള്‍ കേള്‍ക്കാനും സ്വീകരിക്കാനും തയ്യാറാവണം. ഒരു കൈ മാത്രം അടിച്ചാല്‍ ശബ്ദം വരില്ല. ഇരുകൈയും അടിച്ചാലേ ശബ്ദമുണ്ടാവൂ. പ്രശ്‌നപരിഹാരത്തിനായി ഇരുപക്ഷവും ആത്മാര്‍ഥമായി പരിശ്രമിക്കണം. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥതയ്്ക്കു ശ്രമിക്കുന്നവര്‍ക്കും ആത്മാര്‍ഥതയും വിധേയത്വവും അനിവാര്യമാണ്. അങ്ങനെയേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂവെന്നും വിദേശത്തു കഴിയുന്ന മുശര്‍റഫ് തുര്‍ക്കി ടെലിവിഷനോടു പറഞ്ഞു. പാക് പട്ടാളത്തിന് ആക്രമണോല്‍സുകത ഇല്ലെന്നും സമാധാനത്തിനാണ് ശ്രമിക്കുന്നതെന്നും മുശര്‍റഫ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായി സൗഹൃദത്തിലും ബഹുമാനത്തിലും കഴിയാനാണ് രാജ്യത്തിന്റെ ശ്രമം. പാകിസ്താന്‍ ഇന്ത്യയേക്കാള്‍ ചെറിയ രാജ്യമായിരിക്കാം. എന്നാല്‍, ജനസംഖ്യയില്‍ ലോകത്തെ അഞ്ചാമത്തേതും എറ്റവും വലിയ സൈന്യവുമുള്ള രാജ്യങ്ങളില്‍ ആറാമത്തേതുമാണ് പാകിസ്താനെന്നും മുശ്‌റഫ് പറഞ്ഞു. പാക് പ്രധാനമന്ത്രിയാവാന്‍ പദ്ധതിയില്ല, എന്നാല്‍ രാഷ്ട്രീയ ഉപദേശകനായി തുടരും. രാജ്യത്തെ രാഷ്ട്രീയപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഒരു മൂന്നാം രാഷ്ട്രീയശക്തി ഉദയം കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക