|    Jan 20 Fri, 2017 11:31 am
FLASH NEWS

കശ്മീര്‍: പ്രതിപക്ഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

Published : 21st August 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രതിപക്ഷനേതാക്കള്‍ മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. പ്രശ്‌നങ്ങള്‍ രാഷ്ട്രീയപരമായി നേരിടുന്നതിനു പകരം നിയമപ്രകാരം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നു സംഘം രാഷ്ട്രപതിയോടഭ്യര്‍ഥിച്ചു. കൂടിക്കാഴ്ച ഒരുമണിക്കൂര്‍ നീണ്ടു. കശ്മീരിലെ സാഹചര്യം ഏറെ വഷളായെന്നും പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി നേരിട്ടത് പരാജയമായെന്നും ഉമര്‍ അബ്ദുല്ല മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി കശ്മീരില്‍ പാകിസ്താന്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ക്ക് ഉത്തരവാദി പാകിസ്താനല്ല. സംഘര്‍ഷം ആളിക്കത്തിക്കാന്‍ പാകിസ്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരുപക്ഷേ, അവര്‍ അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ടാവാം. എന്നാല്‍, സംഘര്‍ഷത്തിന്റെ തീ കേന്ദ്രത്തിന്റെ തെറ്റായ നടപടികള്‍മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി എ മിര്‍, സിപിഎം എംഎല്‍എ എംവൈ തരിഗാമി, സ്വതന്ത്ര എംഎല്‍എ ഹക്കീം യാസീന്‍, കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
അതിനിടെ, കശ്മീരില്‍ അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യം കുറ്റസമ്മതം നടത്തി. അധ്യാപകനെ സുരക്ഷാസേന മര്‍ദിച്ചുകൊന്നതാണെന്നു വടക്കന്‍ സേനാ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഡി എസ് ഹൂഡ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക