|    Jan 21 Sat, 2017 1:44 am
FLASH NEWS

കശ്മീര്‍: പുല്‍വാമയില്‍ വീണ്ടും കര്‍ഫ്യൂ

Published : 20th September 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീരി സംഘടനകള്‍ മൂന്നു ജില്ലകളില്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പുല്‍വാമ ജില്ലയില്‍ അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള ചില സ്ഥലങ്ങളില്‍ കര്‍ഫ്യൂ നിലവിലുണ്ട്. 73ാം ദിവസവും താഴ്‌വരയില്‍ ജനജീവിതം സ്തംഭിച്ചു. കശ്മീരില്‍ എല്ലായിടത്തും ആളുകള്‍ കൂട്ടംചേരുന്നതിനു വിലക്കുണ്ട്. ബാരാമുല്ല, പുല്‍വാമ, ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് സംഘടനകള്‍ മാര്‍ച്ച് നടത്തുമെന്നു പ്രഖ്യാപിച്ചത്. ഈ മാസം 22 വരെ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക