|    Jul 22 Sat, 2017 4:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീര്‍ : ചൈനയുടെ മധ്യസ്ഥത തള്ളി ഇന്ത്യ

Published : 14th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാമെന്ന ചൈനയുടെ വാഗ്ദാനം തള്ളി ഇന്ത്യ. ജമ്മുകശ്മീരിലടക്കം സമാധാനത്തിനു വിഘാതമാവുന്നത് അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനമാണ്. ഇന്ത്യയിലെയും അയല്‍ രാജ്യങ്ങളിലെയും സമാധാന അന്തരീക്ഷം തകര്‍ക്കുന്നത് ചില ദുഷ്ടശക്തികളാണ്. കശ്മീര്‍ പ്രശ്‌നമെന്നത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയ കക്ഷി വിഷയമാണ്. വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. പാകിസ്താനുമായി ചര്‍ച്ചയ്ക്കും ഇന്ത്യ തയ്യാറാണ്. ഇതില്‍ ചൈന ഇടപെടേണ്ടതില്ല. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലേ പറഞ്ഞു. കശ്മീരില്‍ ഇന്ത്യ രാസായുധങ്ങള്‍ പ്രയോഗിച്ചുവെന്ന പാകിസ്താന്‍ വാദവും ബാഗ്ലേ തള്ളി. കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കുന്നതാണെന്നും അതിനാല്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗോപാല്‍ ബാഗ്ലേ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക