|    Mar 24 Fri, 2017 3:35 am
FLASH NEWS

കശ്മീര്‍: ചര്‍ച്ചയ്ക്കു തയ്യാറെന്നു പ്രധാനമന്ത്രി

Published : 10th August 2016 | Posted By: SMR

ഭാബ്‌റ (മധ്യപ്രദേശ്): മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ചട്ടക്കൂടില്‍ നിന്നുകൊണ്ട് കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ജന്‍മസ്ഥലത്തു നടന്ന പൊതുയോഗത്തിലാണ് ഒരുമാസമായി കശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തെക്കുറിച്ച് ആദ്യമായി പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്.
ലാപ്‌ടോപ്പും പുസ്തകങ്ങളും ക്രിക്കറ്റ് ബാറ്റുകളും പിടിച്ചു നടക്കേണ്ട യുവാക്കളുടെ കൈകളില്‍ കല്ലുകള്‍ കാണുമ്പോള്‍ വേദനയുണ്ട്. ‘ഭൂമിയിലെ സ്വര്‍ഗത്തില്‍’ സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്തണം. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലുള്ളവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം കശ്മീരിലെ ജനങ്ങള്‍ക്കുമുണ്ട്. കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രവും മെഹബൂബ മുഫ്തി സര്‍ക്കാരും ശ്രമിക്കുകയാണ്. എന്നാല്‍ ഇതു ദഹിക്കാത്ത ചിലര്‍ സംസ്ഥാനത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
വാജ്‌പേയിയുടെ മനുഷ്യത്വപരവും ജനാധിപത്യപരവുമായ നിലപാട് തന്നെയാണ് ഈ സര്‍ക്കാരും പിന്തുടരുന്നത്. ജനങ്ങള്‍ക്കു കശ്മീര്‍ സ്വര്‍ഗമാണ്. കശ്മീര്‍ സന്ദര്‍ശിക്കണമെന്നാണ് ഓരോ ഇന്ത്യക്കാരന്റെയും സ്വപ്‌നം. എന്നാല്‍ ചില അപഥസഞ്ചാരികള്‍ ഈ പൈതൃകത്തെ തകര്‍ക്കുകയാണ്. കശ്മീരിലെ സാധാരണ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണെന്നും മോദി പറഞ്ഞു. കേന്ദ്രവും ജമ്മുകശ്മീര്‍ സര്‍ക്കാരും 125 കോടി ഇന്ത്യക്കാരും കശ്മീരി ജനതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(Visited 58 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക