|    Oct 19 Fri, 2018 2:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീര്‍ : ഗിലാനിയും മീര്‍വായിസും അറസ്റ്റ് വരിക്കും

Published : 7th September 2017 | Posted By: fsq

 

ശ്രീനഗര്‍: കശ്മീര്‍ ജനതയെ എന്‍ഐഎ നിന്ദിക്കുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തിനു പുറത്ത് മൂന്നു നേതാക്കള്‍ ധര്‍ണയിരുന്ന് അറസ്റ്റ് വരിക്കും. സയ്യിദ് അലിഷാ ഗിലാനി, മീര്‍വായിസ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക് എന്നിവരാണ് ശനിയാഴ്ച അറസ്റ്റ് വരിക്കുക. ജാമിഅ മസ്ജിദ് പരിസരത്തു വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ മിര്‍വായിസും മാലിക്കുമാണ് ഇക്കാര്യമറിയിച്ചത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഹുര്‍റിയത്ത് നേതാക്കളുടെ സഹപ്രവര്‍ത്തകരെ എന്‍ഐഎ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. കശ്മീര്‍ നേതാക്കളെ പീഡിപ്പിക്കാന്‍ സര്‍ക്കാര്‍ എന്‍ഐഎയെ ഉപയോഗിക്കുകയാണെന്നു മീര്‍വായിസ് ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss