|    Jan 20 Fri, 2017 9:46 pm
FLASH NEWS

കശ്മീര്‍: കൂടുതല്‍ ഇടങ്ങളില്‍ കര്‍ഫ്യൂ

Published : 4th August 2016 | Posted By: SMR

ശ്രീനഗര്‍: ലോഹ ഉണ്ടയേറ്റ മുറിവുകളോടെ യുവാവിന്റെ മൃതദേഹം കണ്ടെടുത്ത പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്‌വരയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കര്‍ഫ്യൂ വ്യാപിപ്പിച്ചു. പട്മലു, ഷഹീദ്ഗഞ്ച്, സൗറ, സാദിബാള്‍, കമര്‍വാരി, ബെമിന എന്നിവിടങ്ങളിലേക്കാണു വ്യാപിപ്പിച്ചത്. മുന്‍കരുതലെന്ന നിലയിലാണു നടപടി. ആശുപത്രിക്കു വെളിയില്‍ നിന്നാണ് റിയാസ് അഹ്മദ് എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെങ്കിലും എക്‌സ്‌റേ പരിശോധനയില്‍ ലോഹ ഉണ്ടയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക