|    May 28 Sun, 2017 1:06 am
FLASH NEWS

കശ്മീര്‍: കിഷ്ത്വാറില്‍ കര്‍ഫ്യൂ തുടരുന്നു

Published : 27th September 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ടാംദിവസവും കര്‍ഫ്യൂ തുടരുന്നു. മൂന്നു കശ്മീരി സംഘടനാനേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയ പശ്ചാത്തലത്തിലാണ് ജില്ലയില്‍ കര്‍ഫ്യൂ പ്രാബല്യത്തിലാക്കിയത്. ശനിയാഴ്ച രാത്രിയാണ് കശ്മീരി സംഘടനാനേതാക്കളെ പബ്ലിക് സേഫ്റ്റി ആക്ട് (പിഎസ്എ) പ്രകാരം അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ആരംഭിച്ച കര്‍ഫ്യൂ ഇന്നലത്തേക്കു കൂടി ദീര്‍ഘിപ്പിക്കുകയായിരുന്നുവെന്ന് കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഗുലാം നബി ബല്‍വാന്‍ അറിയിച്ചു. അതേസമയം, ജില്ലയിലെ ദോദ, ഭദേര്‍വാഹ് അടക്കമുള്ള പട്ടണങ്ങളില്‍ കശ്മീര്‍ സംഘടനകളുടെ ഹര്‍ത്താലിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കിഷ്ത്വാര്‍ ഒഴികെയുള്ള ജില്ലകളില്‍ കര്‍ഫ്യൂവിനുള്ള ഇളവ് ഇന്നലെയും തുടര്‍ന്നു. ഞായറാഴ്ചയായിരുന്നു സര്‍ക്കാര്‍ കര്‍ഫ്യൂവില്‍ ഇളവു വരുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day