|    Nov 17 Sat, 2018 4:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീര്‍: കാലിക്കച്ചവടക്കാരനെ സൈന്യം വെടിവച്ചുകൊന്നു

Published : 6th August 2018 | Posted By: kasim kzm

റാണിഹാള്‍/ജമ്മു: ജമ്മുകശ്മീരില്‍ സൈനികരുടെ വെടിയേറ്റ് കാലിക്കച്ചവടക്കാരന്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച കാലത്ത് നാലിന് റംബാന്‍ ജില്ലയിലായിരുന്നു സംഭവം. മുഹമ്മദ് റഫീഖ് ഗുജ്ജാര്‍ (28) ആണ് 58 രാഷ്ട്രീയ റൈഫിള്‍സ് ഭടന്‍മാരുടെ വെടിയേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന ഷക്കീര്‍ അഹ്മദി(30)നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്പു നടത്തിയ സൈനികര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടവരെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് വെടിവച്ചതെന്നാണ് സൈനികരുടെ വിശദീകരണം.
ശൂര്‍ സ്വദേശികളാണ് ഗുജ്ജാറും അഹ്മദും. കാലിക്കച്ചവടക്കാരായ ഇരുവരും വ്യാപാരത്തിനാണ് കോഹ്‌ലി ഗ്രാമത്തിലെത്തിയതെന്ന് റംബാന്‍ പോലിസ് സൂപ്രണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഗുജ്ജാര്‍, ബക്കര്‍വാള്‍ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന ആദിവാസി ഗവേഷണ, സാംസ്‌കാരിക ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് ഇതുസംബന്ധിച്ച് ഇ-മെയില്‍ സന്ദേശമയച്ചിട്ടുണ്ടെന്ന് സംഘടന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss