|    Mar 24 Fri, 2017 1:57 am
FLASH NEWS

കശ്മീര്‍: കണ്ണീര്‍വാതക ഷെല്ലേറ്റ് യുവാവ് കൊല്ലപ്പെട്ടു

Published : 23rd August 2016 | Posted By: SMR

ശ്രീനഗര്‍: പോലിസിന്റെ കണ്ണീര്‍വാതക ഷെല്ലേറ്റ് യുവാവ് കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ശ്രീനഗറില്‍ പ്രക്ഷോഭം ശക്തമായി. ഫത്തഹ് കദല്‍ പ്രദേശത്താണ് ഇര്‍ഫാന്‍ മജീദ് എന്ന 25കാരന്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെ പിരിച്ചുവിടാനായിരുന്നു പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്.
തെക്കന്‍ കശ്മീരിലെ ത്രാല്‍ പ്രദേശത്ത് പെല്ലറ്റ് തോക്കില്‍ നിന്നുള്ള ലോഹ ഉണ്ടയേറ്റ് ഒരു 80കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമാ അത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ മൂത്ത മകനെ തേടി ശനിയാഴ്ച അര്‍ധരാത്രി വീട്ടിലെത്തിയ സൈന്യം അവന്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ ഇളയമകനെ പിടിച്ചുകൊണ്ടുപോവാന്‍ ശ്രമിച്ചത് എതിര്‍ത്തതിനാണ് പോലിസ് 80 കാരനായ അബ്ദുല്‍ ഖയ്യൂം ഭട്ടിനും ഭാര്യക്കും നേരെ നിറയൊഴിച്ചത്.
ഭട്ടിന്റെ ശരീരത്തില്‍ നിന്ന് നിരവധി പെല്ലറ്റുകള്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 75കാരിയായ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഖേദിക്കുന്നുവെന്ന് മുതിര്‍ന്ന പോലിസ് ഓഫിസര്‍ സാഹിദ് മാലിക് പറഞ്ഞു. പാല്‍ വാങ്ങാന്‍ പോവുകയായിരുന്ന ജുനൈദ് എന്ന ഒരു പന്ത്രണ്ടുകാരനെയും പെല്ലറ്റ് കൊണ്ടുള്ള പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിനിടെ തുടര്‍ച്ചയായ 45ാം ദിവസവും ശ്രീനഗര്‍ ജില്ലയിലും അനന്തനാഗ് നഗരത്തിലും കര്‍ഫ്യൂ തുടര്‍ന്നു.
മധ്യകശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഖാന്‍ സാഹിബ് നഗരത്തിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. താഴ്‌വരയിലാകെ ജനജീവിതം സ്തംഭിച്ചു.

(Visited 102 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക